ad
Deshabhimani

എൽ നിനോ വ്യാജപ്രചാരണം; സമൂഹമാധ്യമ ദൃശ്യം തള്ളി യുഎഇ കാലാവസ്ഥാ കേന്ദ്രം

യുെഇ
വെബ് ഡെസ്ക്

Published on Sep 15, 2026, 07:15 PM | 1 min read

ദുബായ് : എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെടുത്തി യുഎഇയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എൽ നിനോയുടെ സ്വാധീനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ വസ്തുതാപരമല്ല. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുംമുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണം.


എൽ നിനോ സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ്. ഇതിന്റെ നേരിട്ടുള്ള സ്വാധീനം പ്രധാനമായും പസഫിക് സമുദ്ര മേഖലയിലാണ്. യുഎഇയിൽ സ്വാധീനം പരോക്ഷമാണ്. എൽനിനോയുടെ നിലവിലെ ശക്തി കൂടുതലാണ്‌. രാജ്യത്ത് അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങൾ രൂപപ്പെട്ടാൽ ചില ഘട്ടങ്ങളിൽ ശക്തമായ മഴയ-്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.


രാജ്യത്തെ കാലാവസ്ഥാ സ്ഥിതിഗതി സ്ഥിരതയുള്ളതാണ്‌. കേന്ദ്രം മുഴുവൻ സമയവും നിരീക്ഷിച്ചുവരുന്നുണ്ട്‌. പ്രധാന കാലാവസ്ഥാ മാറ്റങ്ങളുണ്ടായാൽ ഔദ്യോഗിക ചാനലുകളിലൂടെ മുന്നറിയിപ്പ് നൽകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home