ad
Deshabhimani

തൊഴിലാളികൾക്കായി രാജ്യവ്യാപക ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ യുഎഇ

eid al adha
വെബ് ഡെസ്ക്

Published on May 22, 2026, 12:15 PM | 1 min read

ദുബായ്: ഈദ് അൽ അദ്ഹ അവധിക്കാലത്ത് തൊഴിലാളികൾക്കായി രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ യുഎഇ മാനവവിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (മോഹ്രെ) തയ്യാറെടുക്കുന്നു. “ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം, ഞങ്ങളുടെ ഈദിന്റെ സന്തോഷം” എന്ന പ്രമേയത്തിൽ യുഎഇയിലെ 30 കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.


തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികൾക്കും തൊഴിലാളി താമസകേന്ദ്രങ്ങൾക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി തൊഴിലാളികളെ പരിപാടികളിൽ രജിസ്റ്റർ ചെയ്യാനാകും. അനുയോജ്യമായ കേന്ദ്രങ്ങളും സമയവും തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


രാജ്യത്തെ വിവിധ പൊലീസ് വിഭാഗങ്ങൾ, മുനിസിപ്പാലിറ്റികൾ, ഗതാഗത അതോറിറ്റികൾ, അടിയന്തര സേവന വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഫെഡറൽ-പ്രാദേശിക സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.


രാജ്യത്തിന്റെ വികസനത്തിൽ തൊഴിലാളികൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലിട സ്ഥിരത വർധിപ്പിക്കാനും സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്താനും ഈദ് ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home