ad
Deshabhimani

വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി യു എ ഇ

uae airport restriction

പ്രതീകാത്മക ചിത്രം

avatar
കെ എൽ ഗോപി 

Published on Oct 14, 2025, 04:40 PM | 1 min read

ഷാർജ : യു എ ഇ വിമാനത്താവളങ്ങളിൽ നിരോധിത വസ്തുക്കളുടെ പരിശോധന കർശനമാക്കി. യു എ ഇ യിലേക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ലാത്ത വസ്തുക്കളിൽ മയക്കുമരുന്ന്, ചൂതാട്ട ഉപകരണങ്ങൾ, നൈലോൺ മത്സ്യബന്ധന വലകൾ, അസംസ്കൃത ആനക്കൊമ്പ്, വ്യാജ കറൻസി, ഉപയോഗിച്ചതോ റീട്രേഡ് ചെയ്തതോ ആയ ടയറുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, റെഡ് ബീം ലേസർ പേനകൾ, മതപരമായ മൂല്യങ്ങളോ പൊതു ധാർമികതയോ ലംഘിക്കുന്ന അച്ചടിച്ചതോ അല്ലാത്തതോ ആയ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. വികിരണം അല്ലെങ്കിൽ ന്യൂക്ലിയർ പൊടിയാൽ മലിനമായ വസ്തുക്കൾ, പാൻ, വെറ്റില, യുഎഇ നിയമപ്രകാരമോ അന്താരാഷ്ട്ര കരാറുകൾ പ്രകാരമോ ഉള്ള നിരോധിത ഉത്പന്നങ്ങൾ എന്നിവയും കൊണ്ടുവരാൻ പാടില്ല. നിയന്ത്രണമുള്ള വസ്തുക്കൾ കസ്റ്റംസിൽ മുൻകൂട്ടി അറിയിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകുകയും, ലഗേജിൽ നിന്ന് അവ നീക്കം ചെയ്യാൻ അനുവദിക്കുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home