ad
Deshabhimani

യുഎഇ പ്രസിഡന്റും ബഹ്റൈൻ രാജാവും കൂടിക്കാഴ്‌ച നടത്തി

uae bahrain
വെബ് ഡെസ്ക്

Published on Aug 14, 2026, 03:59 PM | 1 min read

ദുബായ് : ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ യുഎഇ സന്ദർശിച്ചു. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ- നഹ്യാൻ ബഹ്‌റൈൻ രാജാവിനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.

സാമ്പത്തിക, വികസന മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള ചർച്ചകൾ നടന്നു. ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യവും നേതാക്കൾ വ്യക്തമാക്കി. ​മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും വിലയിരുത്തി.


​പ്രാദേശികമായി വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ യുഎഇയും ബഹ്റൈനും തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. വിവിധ വെല്ലുവിളികളെ നേരിടുന്നതിൽ ബഹ്റൈന്‌ യുഎഇ നൽകുന്ന ശക്തമായ പിന്തുണയ-്‌ക്ക്‌ ഹമദ് രാജാവ് നന്ദി അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home