ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: ജീവകാരുണ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ആദരിച്ച‍് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു ആദരവ്. ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് രാജ്യം നടത്തുന്നത്. യുഎഇയുടെ ആഗോള ജീവകാരുണ്യ കാഴ്ചപ്പാടിന് കൂടുതൽ ഊർജം നൽകുന്ന പ്രവർത്തനം തുടരണമെന്നും പ്രസിഡന്റ് പറഞ്ഞു. ഭാവി സുസ്ഥിരത പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കൃഷി, ഊർജ, സാമ്പത്തിക മേഖലകളിലെ മുന്നേറ്റങ്ങളും നദി സംരക്ഷണവും പരിപാടിയിൽ ചർച്ചയായി.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്‌ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്‌ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ഷെയ്‌ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഉമ്മൽ ഖുവൈൻ ഉപഭരണാധികാരി ഷെയ്‌ഖ് അബ്ദുള്ള ബിൻ റാഷിദ് അൽ മുഅല്ല, ആഭ്യന്തര മന്ത്രി ഷെയ്‌ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശമന്ത്രി ഷെയ്‌ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്‌ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ സംസാരിച്ചു.
സായിദ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്‌പീഷിസ് കൺസർവേഷൻ ഫണ്ട് തുടങ്ങിയ സംഘടന അംഗങ്ങൾ, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ്, സന്നദ്ധ സംഘടന പ്രവർത്തകർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിവർ പങ്കെടുത്തു.










0 comments