ഫുജൈറ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്

യുഎഇ പ്രസിഡന്റ് ഫുജൈറ ഭരണാധികാരിക്കൊപ്പം
ദുബായ്: രാജ്യത്തെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്യാനായി ഫുജൈറ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതാണ് യുഎഇയുടെ ദീർഘകാല പദ്ധതികളുടെ കേന്ദ്രബിന്ദുവെന്ന് ഇരുവരും വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിക്കും അടിസ്ഥാനമായ മൂല്യങ്ങളെ പ്രശംസിച്ചു. തുടർച്ചയായ പുരോഗതി, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായി ഇരുവരും ആശംസകൾ നേർന്നു.
പിന്നാലെ ഫുജൈറ തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങളും ബിസിനസ് തുടർച്ച ഉറപ്പാക്കാനുള്ള നടപടികളും വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോളവ്യാപാരത്തിനും അന്താരാഷ്ട്ര ഊർജവിപണിക്കും ഫുജൈറ തുറമുഖം നിർണായക പങ്കുവഹിക്കുന്നതായി ഇരുവരും ചൂണ്ടിക്കാട്ടി.










0 comments