ഗാസയിൽ 300 ദമ്പതികളുടെ സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ

ദുബായ്: യുഎഇയുടെ മാനുഷിക സഹായ പദ്ധതിയായ ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി ഗാസയിലെ ദെയർ അൽ ബാലഹ് മേഖലയിൽ 300 ദമ്പതികളുടെ സമൂഹവിവാഹം സംഘടിപ്പിച്ചു. ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ പിന്തുണയോടെ നടന്ന ഈ വിപുലമായ ചടങ്ങിൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വധൂവരന്മാർ ഒത്തുചേർന്നു.
ഏകദേശം 20,000ത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സമൂഹനേതാക്കളും സാന്നിധ്യം അറിയിച്ചു. പാരമ്പര്യ കലാപരിപാടികളും നവദമ്പതികൾക്കായുള്ള സമ്മാനവിതരണവും ചടങ്ങിന് മാറ്റുകൂട്ടി. യുദ്ധം സൃഷ്ടിച്ച കടുത്ത മാനുഷിക പ്രതിസന്ധികൾക്കിടയിലും യുവാക്കൾക്ക് വിവാഹജീവിതം ആരംഭിക്കാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ പദ്ധതി നടപ്പിലാക്കിയത്.










0 comments