ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടഞ്ഞ് യുഎഇ

ഫയൽ ചിത്രം , image courtesy : AFP
ദുബായ് : ഇറാനിൽ നിന്ന് വിക്ഷേപിച്ച 5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 438 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 2,012 ഡ്രോണുകളും യുഎഇ തടഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ ആക്രമണങ്ങളിൽ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിനായി പ്രവർത്തിച്ചിരുന്ന മൊറോക്കൻ കരാറുകാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഒൻപത് സാധാരണ പൗരന്മാർക്കും ജീവഹാനി സംഭവിച്ചു. കൂടാതെ 190 പേർക്ക് ചെറിയതുമുതൽ ഗുരുതരമായതുവരെയുള്ള പരിക്കുകൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വീണ്ടും ആവർത്തിച്ചു. അതേസമയം, തടഞ്ഞുവീണ മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങൾ പൊതുജനങ്ങൾ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്നും ബന്ധപ്പെട്ട അധികാരികൾക്ക് അത് വിട്ടുകൊടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.









0 comments