ad
Deshabhimani

7 മിസൈലും 16 ഡ്രോണും തകർത്ത് യുഎഇ

uae flag
വെബ് ഡെസ്ക്

Published on Mar 24, 2026, 03:06 PM | 1 min read

ദുബായ്: ഇറാനിൽനിന്ന് വിക്ഷേപിച്ച ഏഴ്‌ ബാലിസ്റ്റിക് മിസൈലും 16 ഡ്രോണും വ്യോമപ്രതിരോധ സംവിധാനം തിങ്കളാഴ്ച തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ നേരിടാൻ യുഎഇ പൂർണ സജ്ജമാണ്‌.


രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാൻ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണം ആരംഭിച്ചശേഷം ഇതുവരെ 352 ബാലിസ്റ്റിക് മിസൈലും 15 ക്രൂസ് മിസൈലും 1789 ഡ്രോണും വിജയകരമായി തകർത്തതായും അധികൃതർ വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home