Deshabhimani

ഗാസയിലേക്ക് 617 ടൺ സഹായവുമായി യുഎഇ

UAE HUMANITARIAN AID GAZA
വെബ് ഡെസ്ക്

Published on Oct 04, 2026, 06:30 PM | 1 min read

ദുബായ്: പലസ്തീൻ ജനതയ്ക്ക് ആശ്വാസമെത്തിക്കുന്നതിനായി 617 ടൺ മാനുഷിക സഹായവുമായി യുഎഇയുടെ അഞ്ച് വാഹനവ്യൂഹങ്ങൾ ഗാസയിലെത്തി. 55 ട്രക്കുകളിലായി ഭക്ഷ്യവസ-്‌തുക്കളും അഭയകേന്ദ്രങ്ങൾക്കാവശ്യമായ സാമഗ്രികളുമാണ് എത്തിച്ചത്. യുഎഇയുടെ 'ഓപ്പറേഷൻ ചിവൽറസ് നൈറ്റ് മൂന്ന്‌'ന്റെ ഭാഗമായാണ് സഹായവിതരണം.


പലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായം എത്തിച്ചത്. ഓപ്പറേഷനിലൂടെ ഇതുവരെ 14,442 ട്രക്കുകളിലായി 1,36,891 ടൺ സഹായസാമഗ്രികൾ ഗാസയിലെത്തിച്ചതായി അധികൃതർ അറിയിച്ചു.


​ഈജിപ്തിലെ അൽ അരിഷിലുള്ള യുഎഇ മാനുഷിക സഹായ ലോജിസ്റ്റിക്സ് കേന്ദ്രത്തിലാണ് ഗാസയിലേക്കുള്ള സഹായവിതരണത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നത്. വിവിധയിടങ്ങളിൽനിന്ന് എത്തിക്കുന്ന സഹായസാമഗ്രികൾ ഇവിടെ സ്വീകരിച്ച് തരംതിരിച്ച് ക്രമീകരിച്ചശേഷമാണ് ഗാസയിലേക്ക് അയക്കുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം തടസമില്ലാതെ എത്തിക്കുകയാണ് ലക്ഷ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home