Deshabhimani

ഗാസയിൽ സഹായമെത്തിക്കാൻ യുഎഇ ഭാവിനേതാക്കൾ

uaeflag
വെബ് ഡെസ്ക്

Published on Sep 17, 2026, 04:50 PM | 1 min read

​അൽ അരീഷ് : ഗാസയിലെ പലസ്തീൻ ജനതയ്ക്ക്‌ മാനുഷിക സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്ത്‌ യുഎഇ ഭാവി നേതാക്കൾ. രാജ്യത്തിന്റെ ഭാവി നേതൃശാക്തീകരണ പദ്ധതിയിലെ അംഗങ്ങളാണ് ഈജിപ്തിലെ അൽ അരീഷ് നഗരത്തിൽ നടന്ന ഫീൽഡ് പരിപാടിയുടെ ഭാഗമായത്. ​ഓപ്പറേഷൻ ചിവൽറസ് നൈറ്റ് മൂന്നിന്റെ ഭാഗമായി റഫ അതിർത്തിയിലേക്ക് അയയ്ക്കാനുള്ള സാധനങ്ങൾ പായ്ക്ക്‌ ചെയ്യുന്ന പ്രവർത്തനങ്ങളിൽ സംഘം പങ്കാളികളായി. യുഎഇയുടെ മാനുഷിക സഹായ വിതരണ കേന്ദ്രത്തിലായിരുന്നു പ്രവർത്തനം.


​പലസ്തീൻ രോഗികൾക്കും പരിക്കേറ്റവർക്കും ചികിത്സ നൽകുന്ന യുഎഇ ഫ്ലോട്ടിങ് ആശുപത്രിയും സംഘം സന്ദർശിച്ചു. രോഗികൾക്ക് ഭക്ഷണം വിതരണംചെയ്ത സംഘം ചികിത്സയിലുള്ളവർക്കായി ലൈബ്രറിയും തുറന്നു. ​ഗാസയിലെ പലസ്തീൻ ജനതയ്ക്ക്‌ ജലവിതരണം ഉറപ്പാക്കുന്ന യുഎഇയുടെ കടൽജല ശുദ്ധീകരണ പ്ലാന്റുകളും സംഘം സന്ദർശിച്ചു. റഫ അതിർത്തിയിലെത്തി ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും സംഘം വിശദീകരണം നേടി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home