ad
Deshabhimani

ഇന്ധന വില കുറഞ്ഞു

fuel prize
വെബ് ഡെസ്ക്

Published on Apr 01, 2025, 03:56 PM | 1 min read

ദുബായ്: യുഎഇയിലെ ഇന്ധന വില കുറഞ്ഞു. ഏപ്രിലിലെ വിലയാണ്‌ മാർച്ചിനെ അപേക്ഷിച്ച് നിരീക്ഷണ സമിതി കുറച്ചത്‌. സൂപ്പർ 98 പെട്രോൾ ലിറ്ററിന്‌ 2.57 ദിർഹമായിരിക്കും ഏപ്രിലിലെ വില. മാർച്ചിൽ 2.73 ദിർഹമായിരുന്നു വില. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന്‌ 2.46 ദിർഹമായിരിക്കും പുതിയ വില.


മാർച്ചിൽ 2.61 ദിർഹം ആയിരുന്നു. മാർച്ചിൽ 2.54 ദിർഹമായിരുന്ന ഇപ്ലസ്‌ 91 പെട്രോൾ ലിറ്ററിന്‌ 2.38 ദിർഹമായിരിക്കും പുതിയ വിലയെന്നും അധികൃതർ അറിയിച്ചു. വാഹനത്തിന്റെ തരം അനുസരിച്ച്, ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 7.65 ദിർഹംമുതൽ 11.84 ദിർഹംവരെ കുറവുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home