ad
Deshabhimani

വാദിയിലെ കുത്തൊഴുക്കിൽ കാർ ഒലിച്ചുപോയി; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

oman

ഫയൽചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 11:03 AM | 1 min read

ഫുജൈറ: യുഎഇയിൽ തുടരുന്ന ശക്തമായ മഴയ്ക്കിടെ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച വാഹനം ഒഴുക്കിൽപ്പെട്ടു. ഫുജൈറയിലെ ദിബ്ബ അൽ ഹലാഹ് വാദിയിലാണ് അപകടമുണ്ടായത്. വാഹനം പൂർണ്ണമായും ഒഴുക്കിൽപ്പെടുന്നതിന് നിമിഷങ്ങൾക്കുമുമ്പ് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് വാദിയിൽ രൂപപ്പെട്ട ശക്തമായ നീരൊഴുക്കാണ് അപകടത്തിന് കാരണമായത്.


പ്രതികൂല കാലാവസ്ഥയിൽ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്നും ഇത്തരം സാഹസങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഫുജൈറ പോലീസ് അറിയിച്ചു.


വാദികളിൽ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവ ലഭിക്കും. താഴ്‌വരകളിൽ കൂട്ടംകൂടുന്നതിനും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുന്നതിനും പിഴയും മറ്റ് ശിക്ഷകളും ഉണ്ടായിരിക്കും.


മഴയത്ത് അശ്രദ്ധമായി വാഹനമോടിക്കൽ, ഡ്രൈവിംഗിനിടെ ഫോട്ടോ/വീഡിയോ എടുക്കൽ തുടങ്ങിയവയ്ക്കും പിഴയും ബ്ലാക്ക് പോയിന്റുകളും ബാധകമാണെന്ന് അധികൃതർ അറിയിച്ചു.


യു എ ഇ യിലെ യിലെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. അബുദാബി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും ചിലയിടങ്ങളിൽ ആലിപ്പഴമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home