ad
Deshabhimani

ഇറാനുമായി ബന്ധമുള്ള ഭീകര ശൃംഖല തകർത്തു; യുഎഇയിൽ നിരവധി പേർ പിടിയിൽ

പ്രതീകാത്മക എഐ ചിത്രം
വെബ് ഡെസ്ക്

Published on Apr 22, 2026, 02:37 PM | 1 min read

ദുബായ്: രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുമായി പ്രവർത്തിച്ച, ഇറാനുമായി ബന്ധമുള്ള ഭീകര ശൃംഖല തകർത്തതായി യുഎഇ സുരക്ഷാവിഭാഗം. സംഘത്തിലെ നിരവധി പേരെ അറസ്റ്റു ചെയ്തതായും അധികൃതർ അറിയിച്ചു. ഭീകര ആശയങ്ങൾ പിന്തുടർന്ന സംഘം രഹസ്യയോഗങ്ങളിലൂടെ ആളുകളെ ചേർക്കുകയും വിദേശ സംഘടനകളുമായി സഹകരിച്ച് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പ്രവേശനം നേടാൻ ശ്രമിക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.


ഇറാനിലെ ‘വിലായത്ത് അൽ- ഫഖീഹ്’ ആശയധാരയുമായി സംഘത്തിന് ബന്ധമുണ്ട്‌. രാജ്യത്തിനകത്തും പുറത്തുമായി ഭീകര ഘടകങ്ങളുമായും സംശയാസ്‌പദ സംഘടനകളുമായും രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിച്ച് വിദേശ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനും രാജ്യത്തിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം വളർത്താനും സംഘം ശ്രമിച്ചതായും കണ്ടെത്തി.


അധികൃതരുടെ അനുമതിയില്ലാത്ത മാർഗങ്ങളിലൂടെ ധനശേഖരണം നടത്തി അത് വിദേശ സ്ഥാപനങ്ങളിലേക്ക് കൈമാറിയതായും അന്വേഷണത്തിൽ വ്യക്തമായി. രഹസ്യ സംഘടന രൂപീകരണം, വിദേശ സംഘടനകളോട് വിശ്വാസപ്രതിജ്ഞ, ദേശീയ ഐക്യവും സാമൂഹിക സ്ഥിരതയും തകർക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതികളെ നിയമനടപടികൾക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home