ad
Deshabhimani

ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ച്‌ യുഎഇ

eid al fitr
വെബ് ഡെസ്ക്

Published on Feb 23, 2026, 03:44 PM | 1 min read

ദുബായ് : സർക്കാർ-, സ്വകാര്യ മേഖലകൾക്കുള്ള ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ച്‌ യുഎഇ. സർക്കാർ മേഖലയിൽ മാർച്ച് 19 മുതൽ 22 വരെയായിരിക്കും ഈദ് അവധിയെന്ന്‌ മാനവശേഷി അതോറിറ്റി അറിയിച്ചു. 23 മുതൽ ഔദ്യോഗിക പ്രവർത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിൽ മാർച്ച് 19 മുതൽ 21 വരെയാകും ഈദ് അവധിയെന്ന്‌ മാനവശേഷി സ്വ‍ദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. റംസാൻ 30 പൂർത്തിയാക്കി മാർച്ച് 18ന് ചന്ദ്രദർശന സമിതി സ്ഥിരീകരിക്കുന്ന പക്ഷം സ്വകാര്യ മേഖലയിലെ അവധി 22 വരെ നീട്ടുമെന്ന് മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home