ഡാറ്റ മുഴുവൻ ഇല്ലാതാക്കുന്ന ‘വൈപ്പർ’ മാൽവെയർ ഭീഷണി: ജാഗ്രത നിർദേശവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

ദുബായ് : ഡാറ്റ മുഴുവനായും ഇല്ലാതാക്കി സിസ്റ്റങ്ങൾ പ്രവർത്തനരഹിതമാക്കുന്ന ‘വൈപ്പർ’ മാൽവെയറിനെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. ഡാറ്റ മായ്ച്ചുകളയുകയും കമ്പ്യൂട്ടർ സംവിധാനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വൈപ്പർ മാൽവെയറെന്ന് കൗൺസിൽ വ്യക്തമാക്കി. ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് കൗൺസിൽ അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും പിന്തുടരേണ്ട നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു.
വ്യക്തികൾക്കായി സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പതിവായി അപ്ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കുക, പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്ഥാപനങ്ങൾക്കായി വേർതിരിച്ചുള്ള (ഐസൊലേറ്റഡ്) ബാക്കപ്പുകൾ ഒരുക്കുകയും അവ പതിവായി പരിശോധിക്കുകയും ചെയ്യുക, ആക്‌സസ് അനുമതികൾ നിയന്ത്രിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യുക, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുക എന്നീ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.










0 comments