ad
Deshabhimani

യുഎഇ പൗരന്മാർക്ക് മാലിയിലേക്ക് യാത്രാ വിലക്ക്

travel ban

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 10, 2025, 08:45 PM | 1 min read

ഷാർജ: യുഎഇ പൗരന്മാർ മാലിയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ വിദേശകാര്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. റിപ്പബ്ലിക് ഓഫ് മാലിയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൂടാതെ നിലവിൽ മാലിയിലുള്ള യുഎഇ പൗരന്മാർ എത്രയും വേഗം യുഎഇയിലേക്ക് മടങ്ങണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അടിയന്തര സാഹചര്യങ്ങളിലും, പ്രതിസന്ധിഘട്ടങ്ങളിലും വിദേശത്തുള്ള പൗരന്മാർ അടിയന്തര ഹോട്ട് ലൈനിൽ ബന്ധപ്പെടണമെന്നും മാലിയിലെ യുഎഇ പൗരന്മാരോട് മന്ത്രാലയം അഭ്യർഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home