അക്കാഫ് കഥാമത്സരം: പോസ്റ്റർ പ്രകാശിപ്പിച്ചു

ദുബായ് : യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി അക്കാഫ് സംഘടിപ്പിക്കുന്ന കഥാമത്സരത്തിന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. റാസൽ ഖോറിലെ മർഹബ മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് എന്നിവർ ചേർന്ന് പോസ്റ്റർ പുറത്തിറക്കി. മലയാള ചലച്ചിത്രം ‘മോഹിനിയാട്ട’ത്തിന്റെ വിജയാഘോഷ ചടങ്ങിനോടനുബന്ധിച്ചായിരുന്നു പരിപാടി.
വിദ്യാർഥികളിലെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി അക്കാഫ് വർഷംതോറും സംഘടിപ്പിക്കുന്ന കലാ–സാഹിത്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഥാമത്സരം. നിർമാതാവ് തോമസ് തിരുവല്ല, അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, സെക്രട്ടറി കെ വി മനോജ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അക്കാഫ് കൾച്ചറൽ കൺവീനർ വി സി മനോജ്, ലിറ്റററി ജനറൽ കൺവീനർ അജിത്ത് കണ്ടല്ലൂർ, കോ ഓർഡിനേറ്റർ ദീപിക സുജിത്, ഷോർട്ട് സ്റ്റോറി കൺവീനർ അക്ബർ ആലിക്കര, ലൈബ്രറിയൻ ശ്രീകുമാർ, വനിതാവിഭാഗം പ്രസിഡന്റ് വിദ്യ പുതുശേരി, വൈസ് പ്രസിഡന്റ് ബിന്ദു സേവ്യർ, സെക്രട്ടറി രശ്‌മി ഐസക്, മഞ്ജു ശ്രീകുമാർ, രാഖി രമണൻ, രജനി രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിന്റെ നിബന്ധനകളും എൻട്രികൾ സമർപ്പിക്കേണ്ട തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.










0 comments