ട്രിപ ഈദ് ആഘോഷവും അവാർഡ് വിതരണവും

ദമ്മാം : തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ട്രിപ) ഈദ് ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും തറവാട് റസ്റ്റോറന്റിൽ നടന്നു. സ്ഥാപിത അംഗം ഹാജ അഹമ്മദ്, പ്രസിഡന്റ് രഞ്ജു രാജ്, ട്രഷറർ ഷിയാസ്, രക്ഷാധികാരി അബ്ദുൾ സലാം, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ് മണ്ണറ, സെക്രട്ടറിമാരായ ഡോ. സജീവ്, അരുൺകുമാർ, വൈസ് പ്രസിഡന്റുമാരായ ഗുലാം ഫൈസൽ, നാസർ കടവത്ത്, വനിതാവേദി പ്രസിഡന്റ് സജിനി താജ്, ജനറൽ സെക്രട്ടറി കീർത്തി ബിനൂപ്, ഷെസ ഷമീർ എന്നിവർ സംസാരിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ആരോഗ്യ സെമിനാറിന് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിലെ ഡോ. ഫർസാന പാർവീൻ നേതൃത്വം നൽകി. അംഗങ്ങൾ അവതരിപ്പിച്ച കലാവിരുന്നും നടന്നു. രാജി അരുൺ അവതാരകയായി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീം കാട്ടാക്കട, നിസാം യൂസഫ്, അബ്ദുൾ വഹാബ്, മുഹമ്മദ് താജ്, അബി, അസീസ് വക്കം, സുധീർ കപ്പാംവിള, അരുൺ കുമാർ ഹരീഷ്, സി വി രാജേഷ്, ഹക്‌സർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർമാരായ അരുൺ രവീന്ദ്രൻ സ്വാഗതവും ബിനൂപ് നന്ദിയും പറഞ്ഞു.










0 comments