ad
Deshabhimani

വ്യാപാര ലൈസൻസ് ഫീസ് ഒഴിവാക്കി

RAS AL KHAIMA
വെബ് ഡെസ്ക്

Published on Oct 18, 2025, 06:45 PM | 1 min read

റാസൽഖൈമ: റാസൽഖൈമയിലെ അൽ റിഫ, അൽ ജസീറ, അൽ ഹംറ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് രണ്ടുവർഷത്തേക്ക് വ്യാപാര ലൈസൻസ് ഫീസ് ഒഴിവാക്കാൻ ധാരണ. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനം ബാധിക്കുന്ന സ്ഥാപനങ്ങൾക്കാണ്‌ ഫീസ്‌ ഒഴിവാക്കുക. റാസൽഖൈമ ഭരണാധികാരിയും യുഎഇ ഉന്നതസമിതിയിലെ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് തീരുമാനം.


വികസന പദ്ധതി നടക്കുന്ന സമയം സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് പദ്ധതി. പ്രദേശത്തെ വ്യവസായ സംരംഭങ്ങളെ ശക്തിപ്പെടുത്താനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുമാണ്‌ നടപടിയെന്ന്‌ റാസൽഖൈമ സാമ്പത്തിക വികസന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home