ഗാന്ധി ജയന്തി ദിനം ആചരിച്ച് ടിസ

സലാല: ടിസ ഗാന്ധി ജയന്തി ദിനം ആചരിച്ചു.സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തതെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. ഷജീർഖാൻ അധ്യക്ഷനായ യോഗത്തിൽ റസ്സൽ മുഹമ്മദ്, ബൈജു തോമസ്, അബ്ദുൽ സലാം, പ്രസാദ് സി വിജയൻ മറ്റു എക്സിക്യൂട്ടീവുകളും സംസാരിച്ചു. രേഷ്മ സിജോയ്, ഗായത്രി വിനോദ് മറ്റു വനിതാ പ്രതിനിധികളും പങ്കെടുത്തു.
നോർക്കയുടെ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് പ്രവാസികളിൽ അവബോധം ഉണ്ടാക്കുന്നതിനായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജുമായി ഓൺലൈൻ മീറ്റിങ് ഒക്ടോബർ അഞ്ചിന് രാത്രി 8:30 മുതൽ നടത്തുന്നതിന് തീരുമാനിച്ചു.
ടിസയുടെ ഈ വർഷത്തെ ഓണാഘോഷം കലാസാംസ്‌കാരിക പരിപാടികളോടെയും സദ്യയോടെയും ഒക്ടോബർ 24 ന് നടത്താനും യോഗത്തിൽ തീരുമാനമായി. ഓണം പ്രോഗ്രാം കൺവീനർ ആയി ബിനു പിള്ളയെ തെരഞ്ഞെടുത്തു. സെക്രട്ടറി ബൈജു തോമസ് സ്വാഗതവും ബിനു പിള്ള നന്ദിയും പറഞ്ഞു.










0 comments