ad
Deshabhimani

ഗതാഗത തർക്കം: മൂന്ന് സ്ത്രീകൾ വെടിയേറ്റ്‌ മരിച്ചു

death
വെബ് ഡെസ്ക്

Published on May 12, 2025, 06:41 PM | 1 min read

റാസൽഖൈമ: ഗതാഗതവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. പ്രതിയെ റാസൽഖൈമ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. റാസൽ ഖൈമയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ്‌ വെടിവയ്പ്പ് നടന്നത്‌. ഉടൻ പട്രോളിംഗ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്ന വാഹനത്തെച്ചൊല്ലിയുള്ള തർക്കം താമസിയാതെ സംഘർഷത്തിലെത്തുകയും തോക്കെടുത്ത്‌ മൂന്ന് സ്ത്രീകളെ വെടിവെക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരും മരണപെട്ടു. താമസിയാതെ പ്രതിയെ പിടികൂടിയ പൊലീസ്‌ വെടിവെക്കാൻ ഉപയോഗിച്ച തോക്ക്‌ കണ്ടെടുത്തു. കേസ്‌ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും പൊലീസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home