മരുഭൂമിയെക്കുറിച്ച് പഠിപ്പിക്കുന്ന ആദ്യ കോഴ്സ് അൽദൈദ് സർവ്വകലാശാലയിൽ

കെ എൽ ഗോപി
Published on Oct 14, 2025, 04:48 PM | 1 min read
ഷാർജ: മരുഭൂമി പരിതസ്ഥിതി പഠനങ്ങൾക്കായി അൽദൈദ് സർവ്വകലാശാല പുതിയ കോഴ്സ് ആരംഭിക്കുന്നു. "പുതിയ മരുഭൂമിശാസ്ത്രം" എന്ന പേരിലുള്ള കോഴ്സ് മരുഭൂമിയുടെ പരിതസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കും. മരുഭൂമിയുടെ സ്വഭാവം മനസ്സിലാക്കുക, അത് സുസ്ഥിര കൃഷിയ്ക്കും വികസനത്തിനും പ്രയോജനപ്പെടുത്തുക, വിദ്യാർഥികൾക്ക് നേരിട്ടുള്ള അനുഭവവും ഗവേഷണ അവസരങ്ങളും നൽകുകയും ചെയ്യുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രത്യേകവും നൂതനവും ആയ കോഴ്‌സാണ് ഇത്. അന്താരാഷ്ട്ര സർവകലാശാലകളുമായി സംയുക്ത ബിരുദങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് രാജ്യത്തിൻറെ വിദ്യാഭ്യാസ നിലവാരവും ശാസ്ത്ര ഗവേഷണവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഷാർജ സർവ്വകലാശാലയുടെ ഭാഗമായിരുന്ന അൽ ദൈദ് സർവകലാശാല കഴിഞ്ഞവർഷം ആഗസ്തിലാണ് ഔദ്യോഗികമായി സ്വതന്ത്ര സർവകലാശാലയായി മാറിയത്. അൽ ദൈദ് സർവ്വകലാശാലയിലെ ജിയോളജി, വെറ്റിനറിമെഡിസിൻ കോഴ്സുകൾ വിദേശ സർവകലാശാലകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യത്തെ സ്പെഷ്യലൈസ്ഡ് അക്കാദമി കോഴ്സുകളാണ് .










0 comments