ad
Deshabhimani

ഐസിഎഫ് കാരുണ്യ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

icf karunya padhathi
വെബ് ഡെസ്ക്

Published on Jan 25, 2026, 02:17 PM | 1 min read

അബുദാബി : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ് ) കാരുണ്യ പദ്ധതിയായ രിഫായി കെയർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് രിഫായി കെയർ സമർപ്പിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കർണാടക സ്പീക്കർ യു ടി കാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുട്ടികളെ ചേർത്തുപിടിക്കുന്ന പദ്ധതിയാണ് രിഫായി കെയർ. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് മുപ്പതിനായിരം രൂപ വീതമാണ് പ്രതിവർഷം നൽകുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home