ad
Deshabhimani

സമ്മർ ഫെസ്റ്റ്‌ 5നും 11നും

SUMMER FEST
വെബ് ഡെസ്ക്

Published on Jun 29, 2025, 11:58 AM | 1 min read

ജിദ്ദ : ഇജ്‌ലു ഇവന്റ്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ‘സമ്മർ ഫെസ്റ്റ് 2025’ ജൂലൈ അഞ്ചിനും 11നും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ നടക്കും. മൈലാഞ്ചി അണിയിക്കൽ, ചെസ്‌, കാരംസ് മത്സരങ്ങൾ അഞ്ചിന്‌ നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ്‌ മത്സരം. സെമി ഫൈനലും ഫൈനലും 11ന്‌ മെഗാ ഇവന്റിൽ നടക്കും. നഈം സിന്ധിയും ഷജീറും നയിക്കുന്ന സംഗീതനിശ മെഗാ ഇവന്റിൽ അരങ്ങേറും.


ജിദ്ദയിലെ പ്രമുഖഗായകരും പങ്കെടുക്കും. കൂടാതെ, നൃത്തനൃത്യങ്ങളും വേദിയിൽ അരങ്ങേറും. വൈവിധ്യമാർന്ന ഭക്ഷ്യശാലയടക്കം നിരവധി സ്റ്റാളുകളും ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. ഇസ്‌മായിൽ മണ്ണാർക്കാട് ചെയർമാനും റാഫി ബീമാപള്ളി ജനറൽ കൺവീനറും റിയാസ് മേലാറ്റൂർ ഇവന്റ് കോഓർഡിനേറ്ററും ആയി സംഘാടക സമിതി രൂപീകരിച്ചു. അയൂബ് മുസ്‍ലിയാരകത്ത്‌ (സ്‌പോർട്സ്, ഗെയിംസ് കൺവീനർ), റമീസ് റാഫി (ഗെയിംസ് കോഓർഡിനേറ്റർ), നൗഷാദ് ചാത്തല്ലൂർ, താജ് മണ്ണാർക്കാട് (സാങ്കേതികം), മൻസൂർ വയനാട് (കൾച്ചറൽ കോഓർഡിനേറ്റർ), മുഹമ്മദ് റാഫി ആലുവ (മീഡിയ കോഓർഡിനേറ്റർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. മൗഷ്‌മി ഷെരീഫ്, സബീന റാഫി, ഷമീം അയൂബ്, ഡോ. ഇന്ദു ചന്ദ്ര എന്നിവർ മെഹന്ദി മത്സരത്തിന്‌ നേതൃത്വം നൽകും. https://forms.gle/PNqe5TgUGGR426m38 എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത്‌ മത്സരത്തിൽ പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 0539374661 (ചെസ്‌/ കാരംസ്), 0558763128 (മെഹന്ദി).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home