ad
Deshabhimani

ഒമാൻ സുൽത്താൻ റഷ്യയിലേക്ക് തിരിച്ചു

oman sultan
വെബ് ഡെസ്ക്

Published on Apr 21, 2025, 09:05 PM | 1 min read

മസ്‌കത്ത്‌: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈയിദ് തിങ്കളാഴ്ച ഒമാനിൽ നിന്ന് റഷ്യയിലേക്ക് യാത്രയായി. അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സുൽത്താൻ റഷ്യയിൽ സന്ദർശനം നടത്തുന്നത്. ഒമാനും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നു.


സുൽത്താൻ റഷ്യൻ യാത്രയ്ക്ക് പുറപ്പെടുമ്പോൾ അദ്ദേഹത്തെ റോയൽ എയർപോർട്ടിലേക്ക് നയിക്കുന്നതിനായി ഒമാനിലെ പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുക്കുകയുണ്ടായി. കൊണ്ട്പ്രതിരോധ, വിദേശകാര്യ, വാണിജ്യ, നിക്ഷേപ, സാംസ്‌കാരിക, സൈനിക മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home