സുഗതാഞ്ജലി ദുബായ് ചാപ്റ്റർ കാവ്യാലാപന മത്സരം

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സുഗതാഞ്ജലി ചാപ്റ്റർതല കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. സ്പോർട്സ് ബേ സ്പോർട്സ് സ്കൂൾ ഹോർലൻസിലായിരുന്നു മത്സരം. കടമ്മനിട്ട രാമകൃഷ്‌ണന്റെ കവിതകളാണ് ഇത്തവണ മത്സരത്തിനായി തെരഞ്ഞെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 28 കുട്ടികൾ പങ്കെടുത്തു. തുടർന്ന് അധ്യാപകർക്കായുള്ള മത്സരവും നടന്നു.
നിയ ഭദ്ര, ബ്രഹ്മദത്തൻ ഗോവിന്ദ്, ധ്വനി വിവേക് (സബ് ജൂനിയർ), ശ്രേയ ആർ നായർ, ദക്ഷ ആനന്ദ്, ആർഷ്യ ആനന്ദ് (ജൂനിയർ) എന്നിവരാണ് ആദ്യ മൂന്നുസ്ഥാനക്കാർ. സീനിയർ വിഭാഗത്തിൽ അദിതി പ്രമോദ് ഒന്നാം സ്ഥാനം നേടി. അധ്യാപക വിഭാഗത്തിൽ ബാബുരാജ് ഉറവ്, ഷോബിൻ ഫിലിപ്പ്, പാർവതി ചന്ദ്രൻ എന്നിവർ യഥാക്രമം വിജയികളായി.

സമാപന സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ടി ആർ അജയൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു പുതിയാണ്ടി അധ്യക്ഷനായി. മലയാളം മിഷൻ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ സെക്രട്ടറി അക്ബർ അലി, മലയാളം മിഷൻ വൈസ് പ്രസിഡന്റ് സർഗ റോയ് എന്നിവർ സംസാരിച്ചു.

യുഎഇയിലെ സാംസ-്‌കാരിക പ്രവർത്തകരായ എം ഒ രഘുനാഥ്, അനീഷ, കെ ഗോപിനാഥൻ എന്നിവർ മത്സരം വിലയിരുത്തി. ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ് വിജയികളെ പ്രഖ്യാപിച്ചു. ജോയിന്റ് സെക്രട്ടറി സുനിൽ ആറാട്ടുകടവ്, ഐടി കോർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രിയ ദീപു, അക്കാദമിക് കോ ഓർഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ്മാൻ, റിസോഴ്സ് പൂൾ ഹെഡ് സ്വപ്ന സജി, മേഖല കോ ഓർഡിനേറ്റർമാരായ ബിന്റു മത്തായി, സജി പി ദേവ്, സുനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി സി എൻ എൻ ദിലീപ് സ്വാഗതവും ചാപ്റ്റർ കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.











0 comments