ad
Deshabhimani

സുഡാൻ പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു

Sudanese delegation visits Oman
വെബ് ഡെസ്ക്

Published on Apr 22, 2026, 03:14 PM | 1 min read

മസ്‌കത്ത്‌ : സുഡാൻ പരിവർത്തന പരമാധികാര സമിതി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ അബ്ദുൾ ഫത്ത അൽ -ബുർഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഒമാൻ സന്ദർശിച്ചു. മസ്‌കത്തിലെ അൽ ബറാക്ക കൊട്ടാരത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് സുഡാൻ സംഘത്തെ സ്വീകരിച്ചു.

സുഡാൻ ജനതയുടെ സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ചർച്ച നടന്നു. സുഡാനിലെ തുടർച്ചയായ സംഘർഷങ്ങൾ സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും അവസാനിപ്പിക്കാനുള്ള ഒമാൻ പിന്തുണയ്ക്ക്‌ സംഘം നന്ദി അറിയിച്ചു. ദേശീയ ഐക്യം ശക്തിപ്പെടുത്താനും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകാനുമുള്ള ശ്രമങ്ങൾക്കും നന്ദി പറഞ്ഞു.


ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വികസന മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി.

ഒമാൻ പ്രതിരോധ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, റോയൽ ഓഫീസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സെയ്ദ് അൽ ഔഫി, സുഡാൻ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രി മോഹി എൽ-ദിൻ സലേം അഹമ്മദ് ഇബ്രാഹിം, ഇന്റലിജൻസ് സർവീസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഇബ്രാഹിം അലി മുഫദ്ദാൽ, ഒമാനിലെ സുഡാൻ സ്ഥാനപതി എസാം അവാദ് അഹമ്മദ് മുത്വാലി എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home