ad
Deshabhimani

ഗള്‍ഫിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു, പുതുക്കിയ തീയതി പിന്നീട്

exams
വെബ് ഡെസ്ക്

Published on Mar 06, 2026, 10:47 PM | 1 min read

തിരുവനന്തപുരം: ഗള്‍ഫിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു. ഈ മാസം 18 വരെ നടത്തേണ്ടിയിരുന്ന എസ്എസ്എല്‍സി പരീക്ഷകളും 19 വരെ നടത്തേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 19 ന് ശേഷം നടക്കേണ്ട പരീക്ഷകളില്‍ സ്ഥിതി വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


അറിയിപ്പ് പ്രകാരം മാര്‍ച്ച് 9 മുതല്‍ 18 വരെയുള്ള എസ്എസ്എല്‍സി പരീക്ഷകളും മാര്‍ച്ച് 9 മുതല്‍ 19 വരെയുള്ള പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിവെച്ചിരിക്കുന്നത്. ഗള്‍ഫിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


നേരത്തെ മാര്‍ച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന എസ്എസ്എല്‍സി പരീക്ഷ മാറ്റി വെച്ചിരുന്നു. 5,6,7 തീയതികളിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home