ശ്രീനിവാസൻ അനുസ്മരണവും 'ആലയം' പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ നടന്നു

ജിദ്ദ: മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ വേർപാടിൽ ആദരമർപ്പിച്ച് ജിദ്ദ എൻകംഫർട്ട് (ncomfert) ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നിർമാതാവ് നൗഷാദ് ആലത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. സംവിധായകൻ അഷ്റഫ് തൂണേരി, അലി അരിക്കത്ത് എന്നിവർ സംസാരിച്ചു.
മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ആലയം' എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനവും നടന്നു. ചടങ്ങിൽ അബ്ദുള്ള മുക്കണ്ണി, സോഫിയ സുനിൽ, സഹീർ വലപ്പാട്, അനീസ് ബാബു, റിമി ഹരീഷ്, ശ്രീത അനിൽകുമാർ, താഹിറ അബ്ദുള്ള, റൈഹാനത്ത് സഹീർ, നജീബ് വെഞ്ഞാറമൂട്, അഫ്സൽ നാരാണത്ത്, സന്തോഷ് കരിം, ഷൗക്കത്ത് അരിക്കത്ത്, ബിജുരാജ് രാമന്തളി, അദ്നു ഷബീർ തുടങ്ങിയവർ പങ്കെടുത്തു.










0 comments