ad
Deshabhimani

സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെരുമാറ്റം ചട്ടം പാലിക്കണം: യുഎഇ

social media
വെബ് ഡെസ്ക്

Published on Mar 17, 2025, 05:08 PM | 1 min read

ദുബായ്: യുഎഇയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ദേശീയ മൂല്യങ്ങളും ബഹുമാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ തത്വങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് നാഷണൽ മീഡിയ ഓഫീസ് അറിയിച്ചു. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസ്താവനയിൽ ഓർമപ്പെടുത്തി.


സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ നിയമപരവും ധാർമ്മികവുമായ ബാധ്യതകൾ ഓഫീസ് ഊന്നിപ്പറഞ്ഞു. ദേശീയ ചിഹ്നങ്ങളെയോ, പൊതു വ്യക്തികളെയോ, സൗഹൃദ രാഷ്ട്രങ്ങളെയും അവരുടെ സമൂഹങ്ങളെയും അനാദരിക്കുന്ന ഉള്ളടക്കത്തിനെതിരെ മുന്നറിയിപ്പ് നൽകി.


ഈ നിർദ്ദേശങ്ങളുടെ ലംഘനവും പരസ്പര ബഹുമാനം പ്രോത്സാഹിപ്പിക്കുന്ന സുരക്ഷിതവും സന്തുലിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home