Deshabhimani

എസ്‌കെപിഎഫ് ഫാർമസിസ്റ്റ് ദിനാഘോഷം

Pharmacists Day jeddah
വെബ് ഡെസ്ക്

Published on Sep 23, 2026, 08:38 PM | 1 min read

ജിദ്ദ : സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ്‌കെപിഎഫ്) സംഘടിപ്പിക്കുന്ന ഫാർമസിസ്റ്റ് ദിനാഘോഷവും വാർഷികാഘോഷവും ‘വസൽ 26’ എന്ന പേരിൽ 25ന്‌ നടക്കും. വൈകീട്ട് നാലിന്‌ ജിദ്ദ ബാഗ-്‌ദാദിയ കറം അൽ ബലദ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. സൗദിയിലെ വിവിധ റീജണിൽനിന്നുള്ള പ്രതിനിധികളുടെ സംഗമത്തോടെ ആഘോഷങ്ങൾ തുടങ്ങും.


വൈകിട്ട് ഏഴിന്‌ ഡോ. ഇന്ദു ചന്ദ്രശേഖർ, ഡോ. ദാനിഷ് സലീം, ഡോ. റൈസ ശുകൂർ എന്നിവർ സംസാരിക്കും. കേരളത്തിലെ ഫാർമസി വിദ്യാർഥികൾക്കായി ഒരുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓൺലൈൻ ക്വിസ് മത്സരം നടക്കും. സാമൂഹ്യസേവന രംഗത്ത് സംഭാവന നൽകിയ മലയാളി ഫാർമസിസ്റ്റുകളെ ആദരിക്കും. കലാപരിപാടികളും അരങ്ങേറുമെന്ന്‌ സംഘാടകരായ നസീഫ് ഉമർ, നുഫൈൽ, അതീഖ്, റിയാസ്, ഹസീബ്, യാസിർ, സൈഫുദ്ധീൻ വാഴയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home