ad
Deshabhimani

എസ്ഐസി സലാല ടൗൺ ഏരിയ കമ്മിറ്റി മജ്‌ലിസ്ന്നുറും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

iftar salala
വെബ് ഡെസ്ക്

Published on Mar 20, 2026, 11:45 AM | 1 min read

സലാല: എസ്ഐസി സലാല ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്‌ലിസുന്നൂറും പ്രൗഢമായ നോമ്പുതുറയും സംഘടിപ്പിച്ചു. സലാല ചൗക്കിലുള്ള മസ്കത്ത് ഫാർമസിയുടെ സമീപത്തുള്ള ബിൽഡിങ് മുകളിൽ നടന്ന മജ്‌ലിസുന്നൂർ സദസ്സിന് എസ്ഐസി സലാല കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് ഫൈസി നേതൃത്വം നൽകി.


തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ എസ്ഐസി സലാല പ്രസിഡന്റ്‌ അബ്ദുൽ അസീസ് മണിമല, സലാല കെഎംസി പ്രസിഡന്റ് വി പി അബ്ദുൽ സലാം ഹാജി, എസ്ഐസി സലാല കേന്ദ്ര കമ്മിറ്റി നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി, അബ്ദുൽ ഫത്താഹ്, റഹ്മത്തുള്ള മാസ്റ്റർ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് അബ്ദുള്ള അൻവരി മുടിക്കോട് ജനറൽ സെക്രട്ടറി സനീഷ് കൊട്ടക്കൽ മറ്റു സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കളായ ഹുസൈൻ കാച്ചിലോട്, മഹമൂദ് ഹാജി എടച്ചേരി, നാസർ കമ്മൂന, കാസിം കോക്കൂർ, അബ്ബാസ് തൊട്ടറ, റസാക്ക് ചാലിശേരി, വാപ്പു വല്ലപ്പുഴ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.


റഈസ് ശിവപുരം, അബ്ദുൽ റസാഖ് സ്വിസ്സ്, അൽത്താഫ് അൽ നോബി, ഷാനവാസ് കാഞ്ഞിരോട്

അയ്യുബ് ഇരിക്കൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home