ad
Deshabhimani

ഷിനാസ് സാംസ്‌കാരിക വേദി മെഡിക്കൽ ക്യാമ്പ്

medical camp sohar
വെബ് ഡെസ്ക്

Published on Aug 08, 2026, 03:30 PM | 1 min read

സൊഹാർ: ഷിനാസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലുമായി സഹകരിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഷിനാസ് മാളി (എക്കോ മാർട്ട്)ൽ വെള്ളി വൈകിട്ട്‌ നാലുമുതൽ ഒമ്പതുവരെയായിരുന്നു ക്യാമ്പ്. കാർഡിയോളജി, ഇന്റേണൽ മെഡിസിൻ തുടങ്ങി വിവിധ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെ 287 പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.


സാംസ്‌കാരിക വേദി സെക്രട്ടറി ഷാജിലാൽ സഹ്യാദ്രി, പ്രസിഡന്റ് ശ്രീജിത്ത്‌, ഏരിയ കമ്മിറ്റിയംഗം നിഷാദ്, എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ എൻ വിജയൻ, ഷാജൻ, ഗോപാലകൃഷ്ണൻ, അനീഷ്മോൻ, മനോജ്‌, രാജു, സുരേഷ്, റിജോ, മണികണ്ഠൻ, ബാബു എന്നിവർ നേതൃത്വം നൽകി. ബാത്തിന സാംസ്‌കാരിക വേദി ഭാരവാഹികളായ തമ്പാൻ തളിപ്പറമ്പിൽ, സിറാജ് തലശേരി, ഷാജഹാൻ താഴത്തുവീട്ടിൽ, മജീദ്, സുരേഷ്, അഭിലാഷ്, ശെന്തിൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home