അന്താരാഷ്ട്ര പുസ്തകോത്സവം; ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഇന്ത്യൻ കോൺസൽ ജനറൽ ഉദ്ഘാടനം ചെയ്തു

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. എഴുത്തുകാരി സുജ വിശിഷ്ടാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ താലിബ്, മനാഫ് മാട്ടൂൽ, യൂസഫ് സഗീർ ,അനീഷ് റഹ്മാൻ, മുരളീധരൻ ഇടവന ,പ്രഭാകരൻ പയ്യന്നൂർ, മധു, മാത്യു മണപ്പാറ, സാഹിത്യ വിഭാഗം കൺവീനർ മോഹനൻ പി, ലൈബ്രറി കമ്മിറ്റി കൺവീനർ അഫ്സൽ, മുൻ ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ കോൺസുലേറ്റ്, കേരള സാഹിത്യ അക്കാദമി എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പുസ്തക നഗരിയിൽ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നവ എഴുത്തുകാർക്ക് പ്രകാശനം ചെയ്യാനുള്ള വേദി എന്ന നിലയിലും, വിവിധ സാഹിത്യ പ്രവർത്തകരുമായുള്ള ആശയ വിനിമയങ്ങൾ, കവിത സായാഹ്നം എന്നിവയ്ക്കുള്ള വേദി എന്ന നിലയിലും മുഴുവൻ സമയവും സ്റ്റാൾ പ്രവർത്തന നിരതമാണ്. മലയാളം മിഷൻ കുട്ടികളുടെ പരിപാടികൾ, ഷാർജ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ സാഹിത്യ പരിപാടികൾ തുടങ്ങിയവയും സ്റ്റാളിൽ നടത്തുന്നുണ്ട്.
സാഹിത്യ വിഭാഗം കമ്മിറ്റി, ലൈബ്രറി കമ്മിറ്റി, മലയാളം മിഷൻ കമ്മിറ്റി എന്നിവർക്കാണ് സ്റ്റാളിന്റെ പ്രവർത്തന മേൽനോട്ടം. സ്കൂൾ ജീവനക്കാരായ കവി സൈഫുദ്ദീൻ ആദികടലായി, കലാകാരൻ ചന്ദ്രൻ സി എസ് എന്നിവർ സ്റ്റാൾ മാനേജർമാരാണ്.










0 comments