ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 19 മുതൽ

ഷാർജ : കേരള ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഡിസംബർ 19,20,21 തിയതികളിൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിൻ്റെ അഞ്ചാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഗൾഫ് പനോരമ വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് സിനിമാ പ്രവർത്തകർക്കായി ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്ക് 5 മിനിറ്റ് ദൈർഘ്യമുള്ള, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിർമിച്ച ചിത്രങ്ങൾ ഡിസംബർ 10ന് മുൻപായി ഏൽപ്പിക്കണം.
ഫിലിം ഫെസ്റ്റിവൽ, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോ. പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് തുടങ്ങിയവർ നിർവഹിച്ചു. എഴുത്തുകാരിയും അഭിനേത്രിയുമായ സജിത മഠത്തിൽ, എഴുത്തുകാരി സോണിയ റഫീഖ് , മോഹനവീണാ വാദകൻ പോളി വർഗ്ഗീസ്, ആർട്ടിസ്റ്റും സിനിമാ പ്രവർത്തകനുമായ നിസ്സാർ ഇബ്രാഹിം തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ഫെസ്റ്റിവൽ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് കൺവീനർ പി മോഹനൻ (0506268752), കോർഡിനേറ്റർ - യൂസഫ് സഖീർ (0556287595).










0 comments