ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഷാർജ : പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിഷയങ്ങൾ അനുഭാവ പൂർവ്വം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അസോസിയേഷൻ പ്രതിനിധികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന കേരളീയ പ്രവാസികൾക്ക് നിർണായക പിന്തുണ നൽകുന്ന 'നോർക്ക കെയർ പ്രവാസി ഇൻഷുറൻസ്' ആരംഭിക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച പ്രതിനിധി സംഘം, നാട്ടിലേക്ക് മടങ്ങിയെത്തി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ ഗൾഫ് റിട്ടേണീസിനെയും, നിലവിലെ തൊഴിൽ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വിദേശത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നവരെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുക, പ്രവാസി ക്ഷേമനിധിയിൽ ചേർന്ന, നിർബന്ധിത പേയ്‌മെന്റ് കാലയളവ് പൂർത്തിയാക്കാൻ കഴിയാത്ത, ഭാഗികമായി സംഭാവന ചെയ്തവർക്ക് പിഴയോടു കൂടിയോ അല്ലാതെയോ 'ഒറ്റത്തവണ തീർപ്പാക്കൽ (One-Time Settlement)' വഴി ബാക്കിയുള്ള പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ ഒരു അവസരം കൂടി നൽകുക, കുറഞ്ഞത് 5 വർഷത്തെ പേയ്‌മെന്റ് കാലയളവ് പൂർത്തിയാക്കിയ ശേഷം നിർത്തലാക്കിയവർക്ക് ഒരു നിശ്ചിത പിഴയോടെ ബാക്കിയുള്ള പേയ്‌മെന്റുകൾ തുടർന്ന് അടയ്ക്കാൻ അനുവദിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുൻപാകെ അവതരിപ്പിച്ചു.
കേരള സർക്കാരുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾക്കുള്ള ഇ-ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കാനുള്ള നിർദ്ദേശം നേരത്തെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സർക്കാരിന് നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായും, അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം അഭ്യർഥിച്ചു. തുടർനടപടികൾക്കായി അണ്ടർ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ താഴെ പറയുന്ന സേവനങ്ങൾ കൂടി നിർദ്ദിഷ്ട കേന്ദ്രത്തിൽ ഉൾപ്പെടുത്തണമെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.










0 comments