മരയാളം ഷാർജ പുസ്തകമേളയിൽ പ്രകാശിപ്പിക്കും

ദുബായ് : മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുഴൂർ വിത്സന്റെ മരക്കവിതകളുടെ സമാഹാരം 'മരയാളം'ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ പ്രകാശിപ്പിക്കും. 13ന് രാത്രി 9.30ന് ഷാർജ റൈറ്റേഴ്സ് ഹാളിലാണ് ചടങ്ങ്. ഒലിവ് ബുക്സാണ് പ്രസാധകർ. പല
കാലങ്ങളിലായി എഴുതിയ മരക്കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുജീഷ് സുരേന്ദ്രനാണ് കവർ ഒരുക്കിയത്. കവി സുകുമാരൻ ചാലിഗദ്ധയാണ് ആമുഖം എഴുതിയിരിക്കുന്നത്. അമ്പി സുധാകരൻ, ടി സി നാരായണൻ എന്നിവരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.










0 comments