ad
Deshabhimani

ശ്രവണ വെല്ലുവിളിയുള്ളവർക്ക് സേവനം; ഡീപ്പ് ഫേക്ക് ഉപയോഗിച്ച്‌ ഷാർജയിലെ ഗവേഷകർ

Deepfake
avatar
കെ എൽ ഗോപി 

Published on Aug 28, 2025, 03:28 PM | 1 min read

ഷാർജ: ശ്രവണ വെല്ലുവിളി നേരിടുന്നവർക്ക് സേവനം നൽകാനായി ഡീപ്പ് ഫേക്ക് സാധ്യത ഉപയോഗിച്ച്‌ ഷാർജയിലെ ഗവേഷക സംഘം. പ്രൊഫഷണൽ ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ പ്രകടനത്തെ അനുകരിക്കുന്ന വീഡിയോ നിർമിക്കാനായി നിർമിത ബുദ്ധിയുടെ സഹായത്തോടെ മാതൃക വികസിപ്പിച്ചു.


ആംഗ്യഭാഷയിൽ പ്രാവീണ്യമില്ലെങ്കിലും ശ്രവണ വെല്ലുവിളിയുള്ളവരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന വിധം അധ്യാപകർ, ഡോക്ടർമാർ, ഉദ്യോഗസ്ഥന്മാർ എന്നിവർക്കായി ഇത് വിപുലീകരിച്ചു. ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചിതവും അപരിചിതവുമായ മുഖങ്ങൾ ഉൾപ്പെടെ 1200ൽ അധികം വീഡിയോകൾ നിർമിച്ചു.


എമിറേറ്റിലെ അമേരിക്കൻ സർവകലാശാലയിലെ ഗവേഷണ സംഘമാണ്‌ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചത്‌. ഇലക്‌ട്രിക്കൽ എൻജിനിയറിങ് പ്രൊഫസറായ ഡോ. ഉസ്‌മാൻ താരിഖ്, മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ടെക്നിക്കൽ പ്രോജക്ട് മാനേജരായ എൻജിനിയർ ഷഹസാബ് നയിമുമായി സഹകരിച്ച് പദ്ധതിക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home