Deshabhimani

കുവൈത്തിൽ സീ ടാക്‌സി വരുന്നു

sea taxi
വെബ് ഡെസ്ക്

Published on Sep 28, 2026, 04:14 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ സീ ടാക്സി ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം അനുമതി നൽകി. ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തരംതിരിക്കുന്നതിനുള്ള ഏകീകൃത മാർഗരേഖയുടെ ഭാഗമായാണ് നടപടി. സാമ്പത്തികകാര്യ-നിക്ഷേപ സഹമന്ത്രിയും ആക്ടിങ് വാണിജ്യ- വ്യവസായ മന്ത്രിയുമായ അബ-്‌ദുൽ അസീസ് അൽ മർസൂഖ് പുറപ്പെടുവിച്ച മന്ത്രിതല തീരുമാനപ്രകാരമാണ് നടപടി.


​കടൽഗതാഗതത്തിനുള്ള സീ ടാക്സി സേവനം, കടലിലെ വ്യായാമ-പരിശീലന പ്രവർത്തനങ്ങൾ, ഉപഭോക്തൃ ഓർഡറുകളുടെ കടൽമാർഗമുള്ള വിൽപ്പനയും വിതരണവും, ഫ്ലോട്ടിങ് വിനോദ പ്രവർത്തനങ്ങൾ, സമുദ്രമേഖലകളിലെ പരസ്യപ്രദർശനം, സമുദ്ര അറ്റകുറ്റപ്പണി-പരിപാലന സേവനങ്ങൾ, അലുമിനിയവും ടെൻഷൻഡ് ഫാബ്രിക്കും ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമ്മാണം എന്നിവയ-്‌ക്കാണ് അനുമതി നൽകിയത്.


​ആദ്യ ആറ് സമുദ്രാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റ് മേൽനോട്ടം വഹിക്കും. ഓട്ടോമാറ്റിക് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമ്മാണം പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ മേൽനോട്ടത്തിലായിരിക്കും. തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കാനും വ്യവസ്ഥകൾ നടപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home