ad
Deshabhimani

സ്‌കൂൾ പ്രവേശന പ്രായപരിധി: ഒറ്റത്തവണ ഇളവുമായി യുഎഇ

uae school
വെബ് ഡെസ്ക്

Published on Feb 15, 2026, 06:14 PM | 1 min read

അബുദാബി: സ്‌കൂൾ പ്രവേശനത്തിനുള്ള പുതിയ പ്രായപരിധി നിബന്ധനയിൽ 2026–2027 അധ്യയന വർഷം ചില കുട്ടികൾക്ക്‌ ‘ഒറ്റത്തവണ’ പ്രത്യേക ഇളവ്‌ നൽകുമെന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയം. രക്ഷിതാക്കൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉയർന്നതിനു പിന്നാലെയാണ്‌ വിദ്യാഭ്യാസമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്‌.


2022 സെപ്തംബർ ഒന്നിനും ഡിസംബർ 31നും ഇടയിൽ ജനിച്ചിട്ടും ഇതുവരെ ഏതെങ്കിലും വിദ്യാഭ്യാസ സംവിധാനത്തിൽ ചേർന്നിട്ടില്ലാത്ത കുട്ടികൾക്കാണ് ഇളവ് ബാധകമാകുക. ഇക്കാര്യത്തിൽ, കുട്ടിക്ക് എഫ്എസ്–1 ആണോ എഫ്എസ്–2 ആണോ അനുയോജ്യമെന്നത് സ്കൂളിനും രക്ഷിതാക്കൾക്കും ചേർന്ന് തീരുമാനിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു ക്ലാസ് ഒഴിവാക്കി മുന്നോട്ടുകടക്കേണ്ടി വരുമെന്ന ആശങ്ക ചില രക്ഷിതാക്കൾ ഉയർത്തിയ സാഹചര്യത്തിലാണ് വിശദീകരണം.


കുട്ടി പഠനപരമായി തയ്യാറല്ലെന്ന് കണ്ടെത്തുകയാണെങ്കിൽ, അടുത്ത അധ്യയന വർഷത്തിൽ എഫ്എസ്–1-ൽ ചേർക്കാവുന്നതാണ്. എന്നാൽ, ഒരിക്കൽ ഒരു ക്ലാസിൽ പ്രവേശിപ്പിച്ചാൽ പിന്നീട് മറ്റൊരു ക്ലാസിലേക്ക് മാറ്റം അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഡിസംബറിൽ 2026–2027 അധ്യയന വർഷത്തേക്കുള്ള കിൻഡർഗാർട്ടൻ, ഒന്നാം ക്ലാസ് പ്രവേശനങ്ങൾക്ക് പുതിയ പ്രായപരിധി പ്രഖ്യാപിച്ചിരുന്നു. മുമ്പ് ആഗസ്‌ത്‌ 31 ആയിരുന്ന കട്ട് ഓഫ് തീയതി പുതുക്കിയതാണിത്‌. ആഗസ്‌ത്‌/സെപ്തംബറിൽ ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിൻഡർഗാർട്ടൻ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് മാർച്ച് 31 എന്ന കട്ട് ഓഫ് തുടരും. നിലവിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് പുതിയ നയം ബാധകമല്ല. പുതിയ പ്രവേശനങ്ങൾക്കാണ് നിയമം ബാധകമാകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home