ad
Deshabhimani

സ്കൂൾ ബസ് സർവീസ്‌ പുനഃരാരംഭിച്ചു

school bus uae representational
വെബ് ഡെസ്ക്

Published on Apr 20, 2026, 12:56 PM | 1 min read

ദുബായ്: യുഎഇയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ സ്കൂൾ ബസ് സർവീസുകൾ തിങ്കളാഴ്ചമുതൽ പുനരാരംഭിച്ചതായി അധികൃതർ. രാജ്യത്ത് നേരിട്ടുള്ള പഠനം പുനഃരാരംഭിച്ച സാഹചര്യത്തിലാണ്‌ നടപടി. ദേശീയ അടിയന്തരാവസ്ഥ, ദുരന്തനിവാരണ അതോറിറ്റിയും വിദ്യാഭ്യാസ മന്ത്രാലയവും പ്രാദേശിക വിദ്യാഭ്യാസ നിയന്ത്രണ ഏജൻസികളും ചേർന്ന് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ ക്രമീകരണം നടത്താൻ ബസ് ഓപ്പറേറ്റർമാർക്ക് കൂടുതൽ സമയം അനുവദിക്കാനായി സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിശ്ചയിച്ച സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായി നടപ്പാക്കിയശേഷമാണ്‌ സർവീസുകൾ പുനഃരാരംഭിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home