ad
Deshabhimani

സൗദി മലയാളി സമാജം തകഴി അനുസ്‌മരണം

saudi malayali samajam
വെബ് ഡെസ്ക്

Published on May 07, 2026, 01:20 PM | 1 min read

ദമ്മാം : മലയാള സാഹിത്യത്തെ ലോകത്തിന്‌ പരിചയപ്പെടുത്തിയ ഇതിഹാസം തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമ പുതുക്കി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ. സമാജം ദേശീയ സമിതി പ്രസിഡന്റ്‌ മാലിക് മഖ്ബൂൽ അധ്യക്ഷനായി. സാഹിത്യകാരിയും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ഷജീല ജോഷി, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്‌റഫ്‌ ആലുവ, ഡോ. രശ്‌മി ചന്ദ്രൻ, പി ടി അലവി, ഷിജു കലയപുരം, മുസ്‌തഫ ഹസൻ, ജ്യോത്സ്ന രഞ്ജിത്ത്, സമദ്‌റഹ്മാൻ, ഫാത്തിമ ഷാന, സജിത്ത് രാമകൃഷ്ണൻ, ലീന ഉണ്ണികൃഷ്ണൻ, ജോയ് തോമസ് എന്നിവർ സംസാരിച്ചു.


മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ഡോ. സിന്ധു ബിനു അവതാരകയായി. ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home