ad
Deshabhimani

സൗദി മലയാളി സമാജം ഒ എൻ വി അനുസ്‌മരണം

onv kurup anusmaranam
വെബ് ഡെസ്ക്

Published on Feb 16, 2026, 10:48 AM | 1 min read

ദമ്മാം : മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായിരുന്ന ഒ എൻ വി കുറുപ്പിനെ അനുസ്‌മരിച്ച്‌ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ. മുതിർന്ന മാധ്യമപ്രവർത്തകൻ പി ടി അലവി ഉദ്ഘാടനം ചെയ്‌തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. ഇന്ത്യൻ സ്‌കൂൾ അധ്യാപികയും സാംസ്‌കാരിക പ്രവർത്തകയുമായ ഡോ. സിന്ധു ബിനു അനുസ്‌മരണ പ്രഭാഷണം നടത്തി.


ഷാജി മതിലകം, ഷബീർ ചാത്തമംഗലം, മാലിക് മഖ്ബൂൽ, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്‌തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസ്‍മാൻ നിലമ്പൂർ, ആബിദ് അടിവാരം എന്നിവർ സംസാരിച്ചു. മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ഫെബിന നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ എന്നിവർ നേതൃത്വം നൽകി. റൗഫ് ചാവക്കാട് അവതാരകനായി. ലീന ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസ്‍മാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home