ad
Deshabhimani

പുസ്തകാവതരണവും ചർച്ചയും

saudi malayali samajam charcha
വെബ് ഡെസ്ക്

Published on May 14, 2026, 03:25 PM | 1 min read

ദമ്മാം : സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ അക്ഷരപുണ്യം മാധവിക്കുട്ടിയുടെ ‘നീർമാതാളം പൂത്തകാലം' എന്ന കൃതിയും ലോകസാഹിത്യത്തിൽ ചർച്ചയാവുകയും അതോടൊപ്പം വിവാദങ്ങളുടെ അലയൊലി സൃഷ്ടിക്കുകയും ചെയ്ത ജോർജ് ഓർവെൽ രചിച്ച നോവൽ ‘1984’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്‌തത്‌.


ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൗദി മലയാളീ സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷനായി. എഴുത്തുകാരൻ സമദ് റഹ്മാൻ കൂടല്ലൂർ ‘നീർമാതളം പൂത്ത കാലം’ എന്ന പുസ്തകവും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ഫാത്തിമ ഷാന ‘1984’ എന്ന പുസ്തകവും അവതരിപ്പിച്ചു.

മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്‌റഫ്‌ ആലുവ, ഡോ. രശ്മി ചന്ദ്രൻ, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസൻ, ജ്യോത്സ്ന രഞ്ജിത്ത്, സജിത്ത് രാമകൃഷ്ണൻ, ലീനാ ഉണ്ണികൃഷ്ണൻ, ജോയ് തോമസ് എന്നിവർ സംസാരിച്ചു. ഡോ. സിന്ധു ബിനു മോഡറേറ്റർ ആയിരുന്നു.


രഞ്ജിത്ത് വടകര, ഷബീർ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു, ബിജു ഗോകുലം, നജ്മുസ്‍മാൻ നിലമ്പൂർ, പി കെ നവാസ്, ലസീന നൗഷാദ്, ഗായത്രി ബിജു, രമാ മുരളി എന്നിവർ പങ്കെടുത്തു. മലയാളി സമാജം ഭാരവാഹികളും നിർവഹകസമിതിയംഗങ്ങളുമായ മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ കുളങ്ങരതൊടി, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, ഹമീദ് കണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home