Deshabhimani

സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്‌ തുടക്കം

saudi malayali literary fest
വെബ് ഡെസ്ക്

Published on Oct 01, 2026, 09:53 PM | 2 min read

ദമ്മാം : സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി. എഴുത്തുകാരനും, ഭാഷാപണ്ഡിതനുമായ എം എൻ കാരശേരി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനംചെയ-്‌തു. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. ചെറുകഥാകൃത്തും, മാധ്യമപ്രവർത്തകനുമായ പി കെ പാറക്കടവ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ആമുഖ പ്രഭാഷണം നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന ലിറ്ററിറി ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ നാട്ടിൽ നിന്നും കലാ സാഹിത്യസാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കും.


​ടി ഡി രാമകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, സംവിധായകൻ കമൽ, ശിഹാബുദ്ദീൻ പൊയ-്‌ത്തുംകടവ്, ഇന്ദുമേനോൻ, വീരാൻകുട്ടി, മുഖ്ത്തർ ഉദരംപൊയിൽ, ചലച്ചിത്രതാരം ഇർഷാദ് അലി, തുടങ്ങിയവർ പങ്കെടുക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ചിത്രകല, നാടകം, അഭിനയം, തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കി വിവിധ പരിശീലനക്കളരികളും, ശിൽപശാലകളും അരങ്ങേറും. സൗദിയിലെ പ്രമുഖ വ്യവസായിയും, സിനിമാനിർമ്മാതാവുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന "ജോളിവുഡ് സ്റ്റോറി' എന്ന പുസ്തകം എം എൻ കാരശേരി പി കെ പാറക്കടവിന് നൽകിക്കൊണ്ട് പ്രകാശിപ്പിച്ചു.


പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക പവർത്തകരായ അഹമ്മദ് പുളിക്കൽ, അബ-്ദുൽ ഖാദർ, പ്രദീപ്‌ കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷനീബ് അബൂബക്കർ സ്വാഗതവും നസീർ പുന്നപ്ര നന്ദിയും പറഞ്ഞു. പ്രവിശ്യയിലെ എഴുത്തുകാരായ മൻസൂർ പള്ളൂർ, മോഹൻ വസുധ എന്നിവരുടെ പുതിയ പുസ-്തകങ്ങളുടെ കവർ പേജ് പ്രകാശനവും ചടങ്ങിൽ നടന്നു. മലയാളി സമാജം ഭാരവാഹികളായ ഡോ. സിന്ധു ബിനു, ഫബിനാ നജ്മുസമാൻ, മുരളീധരൻ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, നജ്മുസാമാൻ, ഹുസൈൻ ചമ്പോളിൽ, ലീനാ ഉണ്ണിക്കൃഷ-്ണൻ, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ഹുസ-്ന ആസിഫ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജു അഞ്ചേരി, ഉണ്ണികൃഷ-്ണൻ, റൗഫ് ചാവക്കാട്, സരള ജേക്കബ്, നിഖിൽ മുരളീധരൻ, അസ്ഹർ, ജോയ് തോമസ്, മുഹമ്മദ് നജീബ്, സബി നസീർ, രമ മുരളി, മാത്യൂ റോക്കി, അയ-്മൻ നസീർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


പ്രവിശ്യയിലെ പ്രമുഖരായ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങളും, കവിതകളും, നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടികൂട്ടി. വിസ-്മയ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ-്കാരം അവതരിപ്പിച്ചു. ഡോ. അജി വർഗീസ്, ദിവ്യാ നവീൻ എന്നിവർ അവതാരകരായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home