Deshabhimani

ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; 3 പേർക്ക് പരിക്ക്

Jizan-Najran Airport
വെബ് ഡെസ്ക്

Published on Oct 07, 2026, 09:06 AM | 1 min read

റിയാദ് : ജിസാനിലെയും നജ്റാനിലെയും വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്നുപേർക്ക് നേരിയ പരിക്ക്‌. ആക്രമണത്തിൽ വിമാനത്താവളങ്ങളിലെ വസ്‌തുവകകൾക്ക് നാശനഷ്‌ടമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും അധികൃതരും ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വ്യോമയാന അതോറിറ്റി അറിയിച്ചു. നാശനഷ്‌ടം വിലയിരുത്താനും സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടി പുരോഗമിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ വ്യോമയാന സംവിധാനത്തിന്റെ സുരക്ഷ നിലനിർത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home