ജറൂസലമിൽ കൊളംബിയ എംബസി തുറക്കാൻ നീക്കം: സൗദി അപലപിച്ചു

റിയാദ് : അധിനിവേശ ജറൂസലമിൽ എംബസി തുറക്കാനുള്ള കൊളംബിയൻ സർക്കാരിന്റെ തീരുമാനത്തെ സൗദി അറേബ്യ അപലപിച്ചു. അന്താരാഷ-്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട യുഎൻ പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമാണ് നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്-ച പുറത്തിറക്കിയ പ്രസ-്താവനയിൽ, അധിനിവേശ ജറൂസലമിന്റെ നിയമപരവും ചരിത്രപരവുമായ പദവിയെ നേരിട്ട് ബാധിക്കുന്നതാണ് കൊളംബിയയുടെ തീരുമാനമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നഗരത്തിന്റെ പദവിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടിന് വിരുദ്ധമാണ് ഈ നീക്കമെന്നും പ്രസ-്താവനയിൽ പറഞ്ഞു.
യുഎൻ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ-്ട്ര സമൂഹവും ബന്ധപ്പെട്ട കക്ഷികളും തങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന് സൗദി ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റിമറിക്കാനും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ നടപടികൾ തടയാൻ അടിയന്തര ഇടപെടലും സൗദി ആവശ്യപ്പെട്ടു.









0 comments