സർഗോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗവും ബ്രോഷർ പ്രകാശനവും നടന്നു. പരിപാടി എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക-്ടർ എം സത്യൻ അതിഥിയായി. ഇരുവരും ചേർന്ന് സർഗോത്സവത്തിന്റെ ബ്രോഷർ പ്രകാശിപ്പിച്ചു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷനായി. എൻ കെ കുഞ്ഞമ്മദ്, മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, അക്കാദമിക് കോഓർഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ-്മാൻ, പ്രദീപ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു. നാം ഹരിഹനെ ചെയർമാനും സുനിൽ ആറാട്ടുകടവ് ജനറൽ കൺവീനറും ആയി 101 അംഗ സംഘാടക സമിതിക്കും രൂപം നൽകി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി സി എൻ എൻ ദിലിപ് സ്വാഗതവും കൺവീനർ സ-്മിത മേനോൻ നന്ദിയും പറഞ്ഞു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവത്തിന്റെ ബ്രോഷർ എം എസ് അരുൺകുമാറും എം സത്യനും ചേർന്ന് പ്രകാശിപ്പിക്കുന്നു









0 comments