സലാലയിൽ ദുഃഖവെള്ളി ആചരിച്ചു

സലാല : യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ സലാലയിൽ ദുഃഖവെള്ളി ആചരിച്ചു. ദാരീസിലെ ക്രിസ്ത്യൻ സെൻ്ററിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ പി ഒ മത്തായി സഹകാർമികത്വം വഹിച്ചു. സലാല സെന്റ് ജോൺസ് യാക്കോബായ ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഫാദർ സിനു ചാക്കോ നേതൃത്വം നൽകി. ചടങ്ങുകളിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സലാലയിലെ ക്രൈസ്തവ സമൂഹം.











0 comments